കുവൈത്ത് സിറ്റി: വിദേശത്തേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും, യാത്ര പുറപ്പെടുന്നതിന് മുൻപ് ക്യാബിൻ ബാഗേജ് സംബന്ധമായ നിയമങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ക്യാബിൻ ബാഗേജ് ഇനത്തിൽ തങ്ങൾ യാത്ര ചെയ്യുന്ന വിമാനക്കമ്പനികൾ അനുവദിച്ചിട്ടുള്ള പരമാവധി ഭാരം സംബന്ധിച്ച നിയമങ്ങൾ ഉറപ്പ് വരുത്താനാണ് പുതിയ നിർദ്ദേശം. ഓരോ വിമാനങ്ങളിലും അനുവദനീയമായ ലഗേജ് സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡിജിസിഎ യാത്രികർക്ക് നിർദ്ദേശം നൽകി.
Read Also: ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് സുരക്ഷാവിഭാഗം: 7 കാർ റേറ്റിംഗ് സ്വന്തമാക്കി ദുബായ് വിമാനത്താവളം
Post Your Comments