ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബാര്‍ബഡോസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസീസിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമായിരുന്നു ചിരവൈരികളായ പാകിസ്ഥാനെതിരെ നേടിയത്. ബൗളര്‍മാരും ബാറ്റ്സ്മാൻമാരും നിറഞ്ഞാടിയായ മത്സരമായിരുന്നു. ഈ പ്രകടനം ആവര്‍ത്തിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഷെഫാഹി വര്‍മ്മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ മികച്ച ഫോമിലാണ്.
ഓസ്‌ട്രേലിയയെ വിറപ്പിച്ച, പാകിസ്ഥാനെ നൂറിന് താഴെ പിടിച്ചു കെട്ടിയ ബൗളിംഗ് നിരയും നിരാശപ്പെടുത്താൻ സാധ്യതയില്ല. രേണുക സിംഗാണ് ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുന. ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരിലാണ് ബാര്‍ബഡോസിന്റെ പ്രതീക്ഷകള്‍. ഗ്രൂപ്പ് എയില്‍ നിന്ന് ഓസ്‌ട്രേലിയ നേരത്തെ സെമിയില്‍ എത്തിയിരുന്നു. ഒന്ന് വീതം കളികള്‍ ജയിച്ച ഇന്ത്യയും ബാര്‍ബഡോസും ഏറ്റമുട്ടുമ്പോള്‍ ഒരു നോക്ക് ഔട്ട് പോരാട്ടത്തിന്റെ ആവശേവും ഇന്നത്തെ മത്സരത്തിനുണ്ട്.
Read Also:- ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, സബിനേനി മേഘ്‌ന, ജമീമ റോഡ്രിഗസ്, യഷ്ടിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, രാധ യാദവ്, സ്‌നേഹ് റാണ, മേഘ്‌ന സിംഗ്, രേണുക സിംഗ്.
Post Your Comments