ErnakulamCinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

നായകനായി ഗോകുൽ സുരേഷ്: ‘വാരിയൻകുന്നൻ’ ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നിർമ്മാതാവ് മെഹ്ഫൂസ്

കൊച്ചി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള വാരിയൻകുന്നൻ എന്ന ചിത്രം ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി. നല്ല മസിലൊക്കെ വന്നാൽ ഗോകുലിനെ വാരിയംകുന്നനിലേക്ക് പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാരിയൻകുന്നന്റേത് നല്ല കഥായാണെന്നും സിനിമ ചെയ്യാൻ ആഗ്രഹുമുണ്ടെന്നും മെഹ്ഫൂസ് കൂട്ടിച്ചേർത്തു.

ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘സായാഹ്ന വാർത്തകൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഇൻഫിനിക്സ്, വിലയും സവിശേഷതയും അറിയാം

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ച ചിത്രമായിരുന്നു വാരിയൻകുന്നൻ. എന്നാൽ പിന്നീട് ഇരുവരും ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിനു പിന്നാലെ നിർമ്മാതാവ് മെഹ്ഫൂസ് എം.ഡി ചിത്രം നിർമ്മിക്കാനൊരുങ്ങുന്നു എന്നരീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button