PalakkadKeralaNattuvarthaLatest NewsNews

കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു : ഒമ്പത് പേർക്ക് പരിക്ക്

ദേ​ശീ​യ​പാ​ത 966 തു​പ്പ​നാ​ട്, രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാണ് അപകടം നടന്നത്

ക​ല്ല​ടി​ക്കോ​ട്: ര​ണ്ട് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റവ​രെ ആ​ദ്യം ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഇ​തി​ലെ നാ​ലു പേ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ​പാ​ത 966 തു​പ്പ​നാ​ട്, രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാണ് അപകടം നടന്നത്. അ​ഞ്ചു പേ​രെ ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം വി​ട്ട​യ​ച്ചു. സു​മേ​ഷ് (36), അ​ഞ്ജ​ലി (25), അ​നു​ഷ (21), ഷി​ജു (36), റം​ല (55), ഇ​ള​ങ്കോ (56), സു​മ​തി (60), ഗ്രീ​ഷ്മ (22), ഫാ​ത്തി​മ ബീ​ബാ​ത്തു (25) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസി യുവാവിനെയാണ് ഇപ്പോള്‍ കാണാതായതായി പരാതി ലഭിച്ചിരിക്കുന്നത്

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും വ​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സും പാ​ല​ക്കാ​ട് നി​ന്നും വ​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സും ത​മ്മി​ൽ ഇടിച്ചാണ് അ​പ​ക​ടം നടന്നത്. പാ​ല​ക്കാട് നി​ന്നും വ​ന്ന ബ​സ് റോ​ഡി​ലെ കു​ഴി​ ഒ​ഴി​വാ​ക്കാൻ വെട്ടിച്ചതാണ് അ​പ​ക​ട​ത്തിന് ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button