ഓവർസീസ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 392 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 327 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. അതേസമയം, മൊത്ത ബിസിനസിലും വൻ മുന്നേറ്റം കാഴ്ചവെക്കാൻ ഓവർസീസ് ബാങ്കിന് സാധിച്ചിട്ടുണ്ട്. ഇത്തവണ മൊത്തം ബിസിനസ് 3,81,885 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദത്തിൽ 4,23,589 കോടി രൂപയായിരുന്നു.
മൊത്ത നിഷ്ക്രിയ ആസ്തി നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 2.41 ശതമാനമാണ് മൊത്ത നിഷ്ക്രിയ ആസ്തി. ഇത്തവണ 1,006 കോടി രൂപയുടെ മൊത്ത നിഷ്ക്രിയ ആസ്തിയാണ് വെട്ടിക്കുറച്ചത്. മൊത്ത നിക്ഷേപം, വായ്പ എന്നിവയിലും വർദ്ധനവ് രേഖപ്പെടുത്തി.
Also Read: ‘മോഹൻലാലിനെ ആദ്യമായി കാണുന്നത് എസ്.എഫ്.ഐ ജാഥയുടെ പുറകില്‍’: തുറന്നു പറഞ്ഞ് ഷാജി കൈലാസ്
മൊത്ത നിക്ഷേപം 2,42,941 കോടി രൂപയിൽ നിന്ന് 2,60,045 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, 1,63,544 കോടി രൂപയുടെ വായ്പയും വിതരണം ചെയ്തിട്ടുണ്ട്. ഇത്തവണ ബാങ്കിന്റെ പലിശ വരുമാനം, നികുതി ഇതര വരുമാനം എന്നിവ യഥാക്രമം 4,435 കോടി, 593 കോടി രൂപ എന്നിങ്ങനെയാണ്.
Post Your Comments