അഹമ്മദ്‌നഗര്‍: കനയ്യ ലാലിന്റെയും ഉമേഷ് കോല്‍ഹെയുടെയും കൊലപാതകങ്ങളെ അപലപിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട യുവാവിനെ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി.
സംഭവത്തില്‍ 4 പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു സംഭവം.
Read Also: ലുലു ഗ്രൂപ്പ്: ഇന്ത്യയിലെ ബിസിനസ് സാന്നിധ്യം കൂട്ടുന്നു, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഇതാണ്
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 23 വയസ്സുകാരനായ പ്രതീക് പവാര്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുപതോളം പേര്‍ വരുന്ന സംഘമാണ് പവാറിനെ ആക്രമിച്ചത്. വാളുകളും കത്തികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മഹാരാഷ്ട്ര പോലീസ് അറിയിച്ചു. ആക്രമിച്ചവരില്‍ ചിലരെ പരിചയമുണ്ടെന്ന് പ്രതീകിന്റെ സുഹൃത്ത് പോലീസിനോട് പറഞ്ഞു. മറ്റുള്ളവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
‘നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ചും കനയ്യ ലാലിന്റെയും ഉമേഷ് കോല്‍ഹെയുടെയും കൊലപാതകങ്ങളെ എതിര്‍ത്തുമാണ് നിന്റെ പോസ്റ്റുകള്‍. ഞങ്ങളുടെ ആയുധങ്ങള്‍ ഉപയോഗിച്ച് നിന്നെയും ഞങ്ങള്‍ അവരുടെ അടുത്തേക്ക് അയയ്ക്കുമെടാ എന്ന് പറഞ്ഞായിരുന്നു ആക്രമണം’, ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‍കി.
Post Your Comments