Latest NewsNews

പ്രതിപക്ഷത്തിൻ്റെ കുറേ അധികം വോട്ടുകൾ അസാധു ആയി, പുതിയ ഉപരാഷ്ട്രപതിയ്ക്ക് ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയോടുള്ള ദേഷ്യം മറന്ന് അവരുടെ സ്ഥാനാർഥിക്കു വോട്ടും കൊടുത്ത ചരിത്രം മമതാ ജിക്കു ഉണ്ട്

ഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. ധന്‍കറിന് 528 വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകൾ ലഭിച്ചു. 15 വോട്ടുകള്‍ അസാധുവായി. ഇപ്പോഴിതാ, ഭാരതത്തിൻ്റെ പുതിയ ഉപരാഷ്ട്രപതി ആയി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച (72.8%) എൻഡിഎ സ്ഥാനാർഥി ജഗ്ദീപ് ധന്‍കറിനു ആശംസകളുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പൂർണ്ണ രൂപം

ഭാരതത്തിൻ്റെ പുതിയ ഉപരാഷ്ട്രപതി ആയി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച (72.8%) NDA സ്ഥാനാർഥി ജഗദ്വീപ് ധൻദർ ജിക്ക് ആശംസകൾ. പ്രതിപക്ഷ സ്ഥാനാർഥി Margaret Alva ജിക്ക് (25.1%) വോട്ടാണ് കിട്ടിയത്. പ്രതിപക്ഷത്തിൻ്റെ കുറേ അധികം വോട്ടുകൾ അസാധു ആയി.

read also: പങ്കാളിയുമായി മികച്ച ആശയവിനിമയം നടത്താൻ ഈ 5 വഴികൾ പിന്തുടരുക

കർഷക കുടുംബത്തിൽ നിന്നും വരുന്ന ജഗ്ദീപ് ധൻകർ ജി ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് രാജ്യത്തെ കർഷകർക്ക് അഭിമാനമായി. ഒരു മികച്ച സുപ്രീം കോടതി അഭിഭാഷകൻ ആയിരുന്നു. ഏറ്റെടുത്ത ഭൂരിഭാഗം കേസുകളും ജയിച്ചു. മുമ്പ് കോൺഗ്രസ്സ് പാർട്ടിയില് വിശ്വസിച്ച ആളായിരുന്ന്. പിന്നീട് 2008 ൽ BJP യിലേക്ക് വരുകയും , MP aayi ജയിക്കുകയും , 2019 മുതൽ ഇതുവരെ ബംഗാൾ സംസ്ഥാനത്തെ governor ആയി സേവനം അനുഷഠിച്ചിട്ടു വരുമ്പോഴാണ് ഇപ്പൊൾ ഉപരാഷ്ട്രപതി ആയി മാറുന്നത്.

ബംഗാളിൽ മമതാ ബാനർജിയുടെ ഭരണത്തിലെ അഴിമതി , ആക്രമണങ്ങൾ, തെറ്റുകൾ എന്നിവ ശക്തമായി ചൂണ്ടി കാണിച്ചു മികവ് തെളിയച്ചിട്ടുണ്ട്. മമതാ ji യുമായി എപ്പോഴും ഉടക്ക് ഉണ്ടായിരുന്നെങ്കിലും, തെരഞ്ഞെടുപ്പിൽ വിട്ടു നിന്ന് അദ്ദേഹത്തെ ജയിപ്പിക്കാൻ മമതാ ജിയും പാർട്ടിയും കൂട്ടമായി തീരുമാനമെടുത്തിരുന്നു. ഇത് മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് തല വേദനയുണ്ടാക്കി. മുമ്പ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ BJP യോടുള്ള ദേഷ്യം മറന്നു അവരുടെ സ്ഥാനാർഥിക്കു വോട്ടും കൊടുത്ത ചരിത്രം മമതാ ജിക്കു ഉണ്ടു.

Heartiest congratulations to Kisan Putra Shri Jagdeep Dhankhar ji for being elected as Vice President of India..
By Santhosh Pandit

shortlink

Related Articles

Post Your Comments

Related Articles


Back to top button