കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ രണ്ടിടങ്ങിൽ നിന്നായി മയക്കുമരുന്ന് പിടിച്ചെടുത്തു. നീലേശ്വരത്തും നീര്‍ച്ചാലിലുമാണ് മയക്കുമരുന്ന് പിടികൂടിയത്. നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും കഞ്ചാവും പിടികൂടി. നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ‍് ഷുഗറാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റിലായി.
നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത് വച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്നാണ് പിടികൂടിയത്. 25 ഗ്രാം എം.ഡി.എം.എയും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. കണ്ണൂര്‍ മാടായി സ്വദേശി എ നിഷാം, എടക്കാട് സ്വദേശി മുഹമ്മദ് ത്വാഹ എന്നിവരാണ് അറസ്റ്റിലായത്.
ത്വാഹ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. നിഷാം നിരവധി തവണ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാവുന്നത് ആദ്യമായാണ്.
നീര്‍ച്ചാല്‍ കന്യാപ്പാടിയില്‍ നിന്ന് 10.51 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എക്സൈസ് സംഘമാണ് പിടികൂടിയത്. കണ്ണൂര്‍ ചിറക്കല്‍ കാട്ടപ്പള്ളി സ്വദേശി റഹീം, മറക്കല്‍ ചിറയിലെ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
കാസര്‍ഗോഡ് ജില്ലയില്‍ എക്സൈസ് നടത്തുന്ന ആദ്യ ബ്രൗണ്‍ഷുഗര്‍ വേട്ടയാണിത്. ഉത്സവം പ്രമാണിച്ച് കൂടുതല്‍ മയക്കുമരുന്ന് എത്താന്‍ സാധ്യത കണക്കിലെടുത്ത് എക്സൈസ് പ്രത്യേക പരിശോധന തുടങ്ങിയിരുന്നു. ഇതിനിടിയിലാണ് പ്രതികൾ പിടിയിലായത്.
Post Your Comments