KeralaNewsBusiness

സിഎൻജി വില കുതിച്ചുയരുന്നു

2016 ൽ ഒരു കിലോഗ്രാം സിഎൻജിക്ക് 47 രൂപയായിരുന്നു വില

പെട്രോൾ, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ബദൽ മാർഗ്ഗം എന്ന നിലയിലായിരുന്നു രാജ്യത്ത് സിഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ അവതരിപ്പിച്ചത്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമായതിനാൽ നിരവധി പേരാണ് സിഎൻജിയിലേക്ക് ആകൃഷ്ടരായത്. എന്നാൽ, ഇത്തവണ സിഎൻജിക്കും തീവിലയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 94 ശതമാനം വില വർദ്ധനവാണ് സിഎൻജിക്ക് ഉണ്ടായിട്ടുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം, 2016 ൽ ഒരു കിലോഗ്രാം സിഎൻജിക്ക് 47 രൂപയായിരുന്നു വില. നിലവിൽ, കൊച്ചിയിൽ ഒരു കിലോഗ്രാം സിഎൻജിയുടെ വില 91 രൂപയാണ്. കൂടാതെ, വയനാട്, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ തുടങ്ങിയ ജില്ലകളിലും 91 രൂപ നിരക്കിലാണ് സിഎൻജി വിൽക്കുന്നത്.

Also Read: ആമസോൺ: വമ്പിച്ച ഓഫറുകളുമായി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്നാരംഭിച്ചു

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും സിഎൻജി വിതരണക്കാർ. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ സിഎൻജി വിതരണക്കാർ അറ്റലാന്റിക് ഗൾഫ് ആന്റ് പസഫിക്കാണ്. ഈ ജില്ലകളിൽ 81 രൂപ മുതൽ 83 രൂപ വരെയാണ് ഒരു കിലോഗ്രാം സിഎൻജിയുടെ നിരക്ക്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button