
കൊച്ചി: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴ് സിനിമ ലോകത്താണ് ഇനിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിലും നിരവധി മികച്ച കഥാപാത്രങ്ങളെ ഇനിയ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേനേടുന്നത്. സിനിമ സുരക്ഷിതമായ ഇടമാണെന്നേ തോന്നിയിട്ടുള്ളൂ എന്നാണ് ഇനിയ പറയുന്നത്. സിനിമ മേഖലയിലെ സ്ത്രീസുരക്ഷിതത്വത്തെക്കുറിച്ച് ഉയരുന്ന വാർത്തകൾ ശ്രദ്ധിക്കാറില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇനിയ.
ഇനിയയുടെ വാക്കുകൾ ഇങ്ങനെ;
ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി: ഡോളോ 650 മരുന്ന് കമ്പനിക്കെതിരെ ആദായ നികുതി വകുപ്പ്
സിനിമ സുരക്ഷിതമായ ഇടമാണെന്നേ തോന്നിയിട്ടുള്ളൂ. സെറ്റിൽ വലിയ കെയറിങ് തോന്നാറുണ്ട്. നമ്മൾ പോവേണ്ട വഴികൾ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോയാൽ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ ഉണ്ടാകുന്നുവെങ്കിൽ അത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കുമെന്നാണ് കരുതുന്നത്. കുടുംബത്തിലെ പരിപാടികൾക്ക് പോകും പോലെയാണ് ഷൂട്ടിങ്ങിന് പോവാറ്. ജോലി നിർത്താനും തുടരാനും സിനിമയിൽ സ്വാതന്ത്ര്യവുമുണ്ട്.
ചെറുപ്പം തൊട്ടേ എന്റെ ഇടവും വലവും അച്ഛനും അമ്മയുമായിരുന്നു. എന്നെ പ്രോഗ്രാമുകൾക്ക് കൊണ്ടുപോയിരുന്നത് അവരായിരുന്നു. എല്ലാം അവരോട് ചർച്ച ചെയ്തേ ഞാൻ ചെയ്യാറുള്ളൂ. അച്ഛനമ്മമാരോട് ചർച്ച ചെയ്യുന്നതിനാൽ എനിക്കിതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
Post Your Comments