തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ 35 കോടി അടിയന്തരമായി കരുവന്നൂര്‍ ബാങ്കിന് നല്‍കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപക ഫിലോമിനയുടെ നിക്ഷേപത്തുക പൂര്‍ണമായി മടക്കി നല്‍കുമെന്നും ശനിയാഴ്ച പണം ഫിലോമിനയുടെ വീട്ടിലെത്തിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ ബോര്‍ഡ് അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ തീരുമാനമായതായും മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. പ്രതിസന്ധിയിലായ സംഘങ്ങളെ സഹായിക്കാന്‍ സഹകരണ സംരക്ഷണ നിധി രൂപികരിക്കുമെന്നും സഹകരണസംഘ തട്ടിപ്പുകളില്‍ ക്രിമിനല്‍ കേസ് എടുക്കാവുന്ന തരത്തില്‍ സമഗ്രമായ നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments