തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഇഡിയുടെ പരിശോധനയില്‍ അല്ലെന്നും, അത് സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. മറ്റു സംസ്ഥാനങ്ങളിലെ ക്രമക്കേട് കണ്ടെത്താന്‍ ഇഡി പോകുന്നില്ല എന്നും ഇത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also; സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില
കണ്ടല ബാങ്കിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല. സഹകരണ വകുപ്പ് കണ്ടെത്തിയതിന്റെ തുടര്‍ച്ചയാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ ഇഡി റെയ്ഡ് പുരോഗമിക്കവെയാണ് പ്രതികരണം.
ഇന്ത്യയില്‍ 282 ബാങ്കുകള്‍ക്ക് എതിരെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടപടി എടുത്തിട്ടുണ്ട്. ഈ ബാങ്കുകളില്‍ ഒന്നും ഇഡി പോകുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം.
Post Your Comments