KottayamKeralaNattuvarthaLatest NewsNews

തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തോ​ട്ട​കം ഇ​ണ്ടം​തു​രു​ത്ത് കോ​ള​നി​യി​ൽ ദാ​സ​ൻ (70) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്

വൈ​ക്കം: തോ​ട്ടി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. തോ​ട്ട​കം ഇ​ണ്ടം​തു​രു​ത്ത് കോ​ള​നി​യി​ൽ ദാ​സ​ൻ (70) ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്.

കെ​വി ക​നാ​ലി​ന് സ​മീ​പം മാ​രാം​വീ​ട് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ഇ​യാ​ൾ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. വേ​മ്പ​നാ​ട്ടു​കാ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴു​കു​ന്ന തോ​ട്ടി​ൽ മ​ഴ ക​ന​ത്ത​തോ​ടെ ഇ​ന്ന​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു.

Read Also : സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 85 ലക്ഷം രൂപ

ക​ട​വി​ലി​റ​ങ്ങി​യ ദാ​സ​ൻ ഒ​ഴു​കി​പ്പോ​കു​ന്ന​തു ക​ണ്ട സ​മീ​പ​ത്ത് ത​ടി വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ സു​ധീ​ഷ് ഉ​ട​ൻ വൈ​ക്കം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ഷ്ണു മ​ധു, സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​എം. പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റെ​ത്തി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. 3.30 ന് ​സ്കൂ​ബാ അം​ഗം വി.​ആ​ർ. ബി​ജു മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്തു. വൈ​ക്കം പൊലീ​സ്, വൈ​ക്കം ത​ഹ​സി​ൽ​ദാ​ർ വി​ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ജി​ത്ത്, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സി​ൽ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: പ​രേ​ത​യാ​യ സു​ന്ദ​രി. മ​ക്ക​ൾ: ര​മ്യാ, ഉ​ണ്ണി​ക്ക​ണ്ണ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button