Latest NewsIndia

സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 85 ലക്ഷം രൂപ

ഭോപ്പാൽ: സർക്കാർ ജീവനക്കാരുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽ പെടാത്ത 85 ലക്ഷം രൂപ. മധ്യപ്രദേശിലാണ് സംഭവം.

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി സേവനമനുഷ്ഠിക്കുന്ന ഹീറോ കേശ്വാനിയുടെ വീട്ടിലാണ് രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ് നടന്നത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുണ്ടെന്നറിഞ്ഞ മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്.

Also read: ശ്രീ ഗോകുലനാമ സ്തോത്രം

റെയ്ഡ് നടത്താൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതോടെ തളർന്നുവീണ കേശ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാൽ, ഇയാളിൽ നിന്നും മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. 4000 രൂപയ്ക്ക് ജോലിയിൽ കയറിയ ഇയാൾ ഇപ്പോൾ പ്രതിമാസം അമ്പതിനായിരം രൂപ ശമ്പളം കൈപ്പറ്റുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button