വെഞ്ഞാറമൂട്: 108 ആംബുലൻസിലെ മെഡിക്കൽ ടെക്നീഷ്യ ആയ യുവതിയെ രോഗി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
Read Also : പണം നൽകിയാൽ ഐഎൻഎസ് കുഞ്ഞാലിയിൽ ജോലി: വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെ പിടികൂടി നാവികസേന
വേളാവൂരിലുണ്ടായ അപകടത്തിൽ പരിക്കു പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ആംബുലൻസ് വിളിക്കുകയായിരുന്നു. തുടർന്ന്, കന്യാകുളങ്ങര സിഎച്ച്സിയിലെ 108 ആംബുലൻസ് എത്തി. രോഗിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുംപോകും വഴി വണ്ടിയിൽ ഉണ്ടായിരുന്ന വനിത ഇഎംടി സ്റ്റാഫിനെ രോഗി മർദ്ദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.
മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ഇയാൾ ആംബുലൻസിനും നാശനഷ്ടമുണ്ടാക്കി. സംഭവത്തിൽ, ഇയാൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
Post Your Comments