മുംബൈ: ഇന്ത്യൻ നാവികസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെ നാവികസേനാ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. മുംബൈയിലെ താനെയിലുള്ള ആംബർ നാഥിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
മുംബൈ തീരത്തുള്ള കൊളാബയിലെ നാവികസേനയുടെ താവളമായ ഐഎൻഎസ് കുഞ്ഞാലിയിലാണ് ഈ സംഘം ഉദ്യോഗാർഥികൾക്ക് ജോലി വാഗ്ദാനം നൽകിയിരുന്നത്. നേവൽ സെക്യൂരിറ്റി ഓഫീസറുടെ പോസ്റ്റിന് വേണ്ടി ദശലക്ഷങ്ങൾ കൈക്കൂലി നൽകാൻ ഉദ്യോഗാർത്ഥികൾ തയ്യാറായിരുന്നു.
Also read: സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 85 ലക്ഷം രൂപ
റിക്രൂട്ട്മെന്റ് സംഘത്തിലെ പ്രധാനി, നാവികസേനാ ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. പണം നൽകുന്നവരുടെ കയ്യിൽ നിന്നും യൂണിഫോമിന്റെയും ഐഡന്റിറ്റി കാർഡിന്റെയും തുകപോലും ഇവർ ഈടാക്കിയിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വ്യാജ നിയമന ഉത്തരവ് പോലും ഇവർ തയ്യാറാക്കി നൽകിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
Post Your Comments