Latest NewsNewsIndiaBusiness

കോവിഡിലും തളരാതെ കയർ വിപണി, കയറ്റുമതിയിൽ കുതിച്ചുചാട്ടം

മുൻ വർഷം കയറ്റുമതി വരുമാനം 3,778.98 കോടി രൂപയായിരുന്നു

രാജ്യത്ത് കോവിഡിലും തളരാതെ കയർ വിപണിയിലെ മുന്നേറ്റം തുടരുകയാണ്. ഇത്തവണ കയറ്റുമതിയിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരി നാര്, കാർപെറ്റ്, വടം തുടങ്ങിയവയാണ് വൻ തോതിൽ കയറ്റുമതി ചെയ്തത്.

2021-22 ലെ കണക്കുകൾ പ്രകാരം, 4,340.05 കോടി രൂപ മൂല്യമുള്ള 11,63,231 മെട്രിക് ടൺ കയർ ഉൽപ്പന്നങ്ങളാണ് രാജ്യത്ത് നിന്നും കയറ്റിയയച്ചത്. ഇത്തവണ അളവിൽ 6.2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം കയറ്റുമതി വരുമാനം 3,778.98 കോടി രൂപയായിരുന്നു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 14.8 ശതമാനം വർദ്ധനവാണ് മൂല്യത്തിൽ ഉണ്ടായിട്ടുള്ളത്.

Also Read: 75 ലക്ഷം ലോട്ടറിയടിച്ച മീൻകാരനെ നേരിട്ടു കാണാനെത്തി നിത്യ മേനോന്‍

ഇത്തവണ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴിയാണ് ഏറ്റവും കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുള്ളത്. 46 ശതമാനം കയറ്റുമതിയാണ് തൂത്തുക്കുടി തുറമുഖം വഴി ഉണ്ടായിട്ടുള്ളത്. കൊച്ചി തുറമുഖം വഴി 33.67 ശതമാനം ഉൽപ്പന്നങ്ങൾ കയറ്റിയയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button