Latest News

പാക് സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം: ഉത്തരവാദിത്വമേറ്റെടുത്ത് ബലൂച് പോരാളികൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഉത്തരവാദിത്വം ബലൂചിസ്ഥാൻ പോരാളികൾ ഏറ്റെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വെളിപ്പെടുത്തിയത്.

സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് കൊല്ലപ്പെട്ടവരിൽ പാക് കമാൻഡർ സർഫാറാസ് അലി അടക്കമുണ്ട്. പ്രളയ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഇയാളെ കൂടാതെ അഞ്ചു സൈനികരും ആക്രമണത്തിൽ മരിച്ചു. നിരവധി ബലൂചിസ്ഥാനികളെ കൂട്ടക്കൊല ചെയ്തതിന് കാരണക്കാരനാണ് കൊല്ലപ്പെട്ട ലഫ്.സർഫറാസ് അലി.

Also read:നാൻസി പെലോസിയുടെ സന്ദർശനം: തായ്‌വാനിൽ അതിക്രമിച്ച് കയറി 21 ചൈനീസ് യുദ്ധവിമാനങ്ങൾ

ഹെലികോപ്റ്റർ ആക്രമിച്ചു തകർത്തതിനു ശേഷം ബലൂചിസ്ഥാൻ പോരാളികൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയെന്ന് സൈനികർ കണ്ടെത്തി. ബലൂചിസ്ഥാൻ എന്ന സ്വപ്നം സത്യമാവുന്നതു വരെ പോരാട്ടം തുടരുമെന്ന് ബലൂച് നേതൃത്വം അറിയിച്ചു. അപകടം നടന്നതിന് തൊട്ടുപിറകെ അട്ടിമറി സാധ്യതയുണ്ടെന്നും, പുറകിൽ ബലൂച് തീവ്രവാദികളാണെന്നും സംശയം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button