Latest NewsIndiaNews

കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണു, അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്

കരസേന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്

പട്ന: പരിശീലന പറക്കലിനിടെ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. ബീഹാറിലെ ഗയയിലാണ് സംഭവം. വനിതാ പൈലറ്റ് അടക്കം രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്തെ കൃഷിയിടത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. നാട്ടുകാർ ചേർന്നാണ് ഹെലികോപ്റ്ററിൽ നിന്ന് രണ്ട് പൈലറ്റുമാരെയും രക്ഷപ്പെടുത്തിയത്.

ഇന്ന് രാവിലെ കരസേന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ബോധ്ഗയ സബ് ഡിവിഷനിലെ കാഞ്ചൻപൂർ ഗ്രാമത്തിൽ പതിവ് പരിശീലന പറക്കിലിനിടയായിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി അധികൃതരും ചേർന്ന് ചികിത്സയ്ക്കായി ഇരുവരെയും ബേസ് ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

Also Read:കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ക്ക് നേരെ `പൊലീസ് ലാത്തി വീശി

shortlink

Related Articles

Post Your Comments

Related Articles


Back to top button