കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാന്‍ യുഎസില്‍ നിന്നുള്ള എംഎച്ച് 60 ആര്‍ സീഹോക്ക് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമാകുന്നു. ഫോറിന്‍ മിലിറ്ററി സെയില്‍സ് പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ ആദ്യ എംഎച്ച് 60 ആര്‍ സ്‌ക്വാഡ്രന്‍ കമ്മീഷനിംഗിനു മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് ആറിന് ഹെലികോപ്റ്റര്‍ നാവികസേനയില്‍ ഐഎന്‍എസ് ഗരുഡയില്‍ കമ്മീഷന്‍ ചെയ്യും.
Read Also: ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയ സംഭവം: കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
അന്തര്‍വാഹിനി വിരുദ്ധ യുദ്ധം, ഉപരിതല വിരുദ്ധ യുദ്ധം, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, മെഡിക്കല്‍ ഇവാക്വേഷന്‍, വെര്‍ട്ടിക്കല്‍ റീപ്ലനിഷ്‌മെന്റ് എന്നിവയ്ക്കായാണ് ഹെലികോപ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളില്‍ ആറണ്ണെമാണ് ആദ്യഘട്ടത്തില്‍ ദക്ഷിണ നാവികസേനയുടെ ഭാഗമായത്.
2020 ഫെബ്രുവരിയിലാണ് അമേരിക്കയുമായി എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്ന ശത്രു രാജ്യത്തിന്റെ അന്തര്‍വാഹിനികളെ മിനിറ്റുകള്‍ക്കകം നശിപ്പിക്കാന്‍ ഇതിന് കഴിയും.
Post Your Comments