Latest NewsIndiaNews

അര്‍ജുന്‍ ദൗത്യം: തെരച്ചില്‍ നടത്താന്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്ററും

ബെംഗളൂരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ തെരച്ചിലില്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തും. സൈന്യത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹെലികോപ്റ്റര്‍ എത്തുന്നത്. ഗോവയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ എത്തുന്നത്. കാര്‍വാര്‍ മേഖലയില്‍ ഹെലികോപ്റ്റര്‍ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ട ഏരിയല്‍ സര്‍വേ വൈകീട്ട് അഞ്ച് മണിയോടെ നടത്തും.

Read Also: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാരിന് തിരിച്ചടി, റിപ്പോര്‍ട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി

അര്‍ജുന് ആയി തെരച്ചില്‍ തുടരുകയാണ്. ആഴത്തില്‍ തെരച്ചില്‍ നടത്താന്‍ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താന്‍ സാധിക്കുന്ന കൂറ്റന്‍ മണ്ണുമാന്തി യന്ത്രമാണിത്. കരയില്‍ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയില്‍ പരിശോധന നടത്താം. ബെലഗാവിയില്‍ നിന്നാണ് ബൂം ക്രെയിന്‍ ഷിരൂരില്‍ എത്തിച്ചത്.

 

ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചില്‍. നദിക്കരയില്‍ നിന്ന് 40മീറ്റര്‍ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button