വെഞ്ഞാറമൂട്: സ്കേറ്റിംഗ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്ത വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അലിയാർ കുഞ്ഞു ഷൈല ബീവി ദമ്പതികളുടെ മകൻ അനസ് അജാസ് (30) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്. ഹരിയാനയിലെ പഞ്ചകുള എന്ന സ്ഥലത്തു വച്ച് ട്രക്ക് ഇടിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന അജാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കൽക്ക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മേയ് 29 നാണു അനസ് കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് യാത്ര ആരംഭിച്ചത്.
Post Your Comments