ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 രാത്രി ഏഴിന് ഇന്‍ഡോറിൽ നടക്കും. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിക്കും കെഎല്‍ രാഹുലിനും ഇന്ന് വിശ്രമം നല്‍കിയേക്കും. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്‍ഡോറില്‍ ഇറങ്ങുന്നത്.
ബാറ്റിംഗില്‍ മുന്‍നിര താരങ്ങളെല്ലാം ഫോമിലേക്കുയര്‍ന്നതിന്റെ കരുത്തുണ്ട് ഇന്ത്യയ്ക്ക്. ഏറ്റവുമുയര്‍ന്ന ടി20 സ്‌കോറായ 260 റണ്‍സ് പിറന്ന മണ്ണാണ് ഇന്‍ഡോര്‍. കോഹ്ലിയുടെ അഭാവത്തില്‍ വണ്‍ ഡൗണായി സൂര്യയെത്തും. റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും. ദിനേശ് കാര്‍ത്തിക് അഞ്ചാം നമ്പറിലും അക്‌സര്‍ പട്ടേല്‍ ആറാം നമ്പറിലും ഇറങ്ങുമ്പോള്‍ ആർ അശ്വിനാവും ഏഴാമനായി ക്രീസിലെത്തുക.
ബുംറയുടെയും ഭുവനേശ്വറിന്റെയും അഭാവത്തില്‍ ഡെത്ത് ബൗളിംഗിലെ തകര്‍ച്ചയാണ് ഇന്ത്യയുടെ ആശങ്ക. രണ്ടാം മത്സരത്തില്‍ അവസാന പത്ത് ഓവറില്‍ മാത്രം ഇന്ത്യ വഴങ്ങിയത് 153 റണ്‍സാണ്. ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്കും ഇത്തവണ അവസരം കിട്ടിയേക്കും. ഹര്‍ഷല്‍ പട്ടേല്‍ കളിക്കില്ലെങ്കില്‍ ഉമേഷ് യാദവ് ടീമിലെത്തും. യുസ്‌വേന്ദ്ര ചഹലിന് അവസരം നല്‍കുന്നതും ടീം പരിഗണിക്കും.
Read Also:- രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്/ യൂസ്‌വേന്ദ്ര ചാഹല്‍.
Post Your Comments