CricketLatest NewsNewsSports

മൂന്നാം ടി20യിൽ തകർന്നടിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത റിഷഭ് പന്ത് 14 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ ദീപക് ചാഹര്‍ 17 പന്തില്‍ 31 റണ്‍സെടുത്ത് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. കെഎല്‍ രാഹുലിന്‍റെയും വിരാട് കോഹ്ലിയുടെയും അഭാവത്തില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രണ്ടക്കം കടക്കുന്നതിന് മുമ്പ് ഇന്ത്യയുടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിന്‍റെ വിക്കറ്റ് തെറിപ്പിച്ച് കാഗിസോ റബാദ ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തു. വിരാട് കോഹ്ലിക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വെയ്ന്‍ പാര്‍നലിന്‍റെ പന്തില്‍ അയ്യര്‍(1) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം നമ്പറിലിറങ്ങിയ ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.

എന്നാല്‍, ലുങ്കി എങ്കിഡി എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തിയ റിഷഭ് പന്തിനെ അവസാന പന്തില്‍ എങ്കിഡി തന്നെ മടക്കി. 14 പന്തില്‍ മൂന്ന് ഫോറും രണ്ട് സിസ്കും അടിച്ച റിഷഭ് 27 റണ്‍സടിച്ചു. പന്ത് മടങ്ങിയശേഷവും അടി തുടര്‍ന്ന കാര്‍ത്തിക് പവര്‍പ്ലേയിലെ അവസാന ഓവറില്‍ വെയ്ന്‍ പാര്‍നലിനെതിരെ 19 റണ്‍സടിച്ച് ഇന്ത്യയെ 64 റണ്‍സിലെത്തിച്ചു.

പവര്‍പ്ലേക്ക് ശേഷം കേശവ് മഹാരാജിനെ രണ്ട് സിക്സിന് പറത്തിയ കാര്‍ത്തിക് അതേ ഓവറിലെ അവസാന പന്തില്‍ കാര്‍ത്തിക്കിനെ(21 പന്തില്‍ 46) മടക്കി മഹാരാജ് ദക്ഷിണാഫ്രിക്കക്ക് ജയ പ്രതീക്ഷ നൽകി. പ്രിട്ടോറിയസിനെ സിക്സിന് പറത്തിയതിന് പിന്നാലെ സൂര്യകുമാറും(8) വീണതോടെ 86-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

Read Also:- ജിയോ: 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും, ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ

ഹര്‍ഷല്‍ പട്ടേലും(17) അക്സര്‍ പട്ടേലും(9) ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇരുവരും വീണതിന് പിന്നാലെ അശ്വിനും(2) പൊരുതാതെ മടങ്ങി. വാലറ്റത്ത് ദീപക് ചാഹര്‍(17 പന്തില്‍ 31) നടത്തിയ മിന്നലടികള്‍ ഇന്ത്യയുടെ തോല്‍വിഭാരം 49 റണ്‍സാക്കി കുറച്ചു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ക്രിസിലിറങ്ങിയ ദക്ഷിണാഫ്രിക്ക റിലീ റൂസോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവിൽ 20 ഓവറില്‍ മൂന്ന് വിക്കറ്റ് 227 നഷ്ടത്തില്‍ റണ്‍സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button