Latest NewsCricketNewsSports

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിൽ കോഹ്ലിയുടെ സ്ഥാനം പ്രവചിച്ച് വസീം ജാഫർ

മുംബൈ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ മൂന്നാം നമ്പറിൽ സ്ഥാനം നിലനിർത്തുമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. 2019നുശേഷം രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയിട്ടില്ലാത്ത കോഹ്ലി ടി20 ലോകകപ്പ് ടീമിലുണ്ടാവുമോ എന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ഷെയർ ചാറ്റിലെ ക്രിക് ചാറ്റിൽ ജാഫറിന്റെ പ്രവചനം.

‘ടി20 ലോകകപ്പിൽ രോഹിത് ശർമയും കെഎൽ രാഹുലും ഇന്ത്യക്കായി ഓപ്പൺ ചെയ്യും. വിരാട് കോഹ്ലി മൂന്നാം നമ്പറിൽ തുടരും. റിഷഭ് പന്തിനെയും സഞ്ജു സാംസണെയും ഇഷാൻ കിഷനെയും പോലുളള താരങ്ങൾക്ക് ലോകകപ്പ് ടീമിൽ വലിയ സംഭാവന നൽകാൻ കഴിയും. ഇവരുടെ ആക്രമണോത്സുക സമീപനം ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധ്യത കൂടുതലാണ്’.

Read Also:- ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

‘നിലവിലെ സാഹചര്യത്തില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് കഠിനമാണ്. ഓരോ ഫോര്‍മാറ്റിനും അനുസരിച്ച് കളിക്കാന്‍ തയ്യാറായില്ലെങ്കിൽ ഏത് താരമായാലും പുറത്താകും. അല്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയെപ്പോലെ ഒരു ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകണം. എന്നാല്‍ പോലും ടീമിലെ സ്ഥാനം ഉറപ്പ് പറയാനാകില്ല’ ജാഫര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button