KottayamKeralaNattuvarthaLatest NewsNews

പ​ള്ളിവി​കാ​രി ച​മ​ഞ്ഞ് വീ​ട്ടി​ലെ​ത്തി​ മോഷണം : വയോധികയ്ക്ക് സ്വർണം​ നഷ്ടപ്പെട്ടു

പ​റ​വൂ​ർ ഗ​ലീ​ലി​യ പ​റ​യകാ​ട്ടി​ൽ മേ​രി ഫ്രാ​ൻ​സി​സി​ന്‍റെ ഒ​രു പ​വ​ൻ തൂ​ക്കംവ​രു​ന്ന വ​ള​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്

അ​മ്പ​ല​പ്പു​ഴ: പ​ള്ളിവി​കാ​രി ച​മ​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​യാ​ൾ വയോധികയു​ടെ വളയുമായി മുങ്ങി. പ​റ​വൂ​ർ ഗ​ലീ​ലി​യ പ​റ​യകാ​ട്ടി​ൽ മേ​രി ഫ്രാ​ൻ​സി​സി​ന്‍റെ ഒ​രു പ​വ​ൻ തൂ​ക്കംവ​രു​ന്ന വ​ള​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം മേ​രി ഫ്രാ​ൻ​സി​സ് മാ​ത്ര​മേ വീട്ടിൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പാ​ന്‍റ്സും ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ ഒ​രാ​ൾ താ​ൻ ഇ​റ്റ​ലി​യി​ലെ പ​ള്ളി വി​കാ​രി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി. ​ഈ വീ​ടി​ന് ഐ​ശ്വ​ര്യ​മി​ല്ലെ​ന്നും മേ​രി ഫ്രാ​ൻ​സി​സി​ന് വ​ള​രെ​യ​ധി​കം പ്ര​യാ​സ​മു​ണ്ടെ​ന്നും പറഞ്ഞ ഇയാൾ, പ്ര​യാ​സ​ങ്ങ​ൾ മാ​റാ​ൻ താ​ൻ പ്രാ​ർ​ത്ഥന ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞ് ത​ല​യി​ൽ കൈ​കൊ​ണ്ട് ഉ​ഴി​ഞ്ഞശേ​ഷം കൈ​യി​ൽ​ കിട​ന്ന വ​ള ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read Also : രാജ്യത്ത് ഗോതമ്പ് സംഭരണം കുറഞ്ഞു, ഇത്തവണ വിതരണ ചിലവിലെ നേട്ടം കോടികൾ

എ​ന്തി​നാ​ണ് വ​ള ഊ​രി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ പ്രാ​ർത്ഥന​യ്ക്കാ​ണെ​ന്നും വൈ​കി​ട്ട് അഞ്ചിന് തി​രി​കെ ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് ഇയാൾ പോ​കു​ക​യാ​യി​രു​ന്നു. വൈ​കി​ട്ടും ഇ​യാളെ കാ​ണാ​തി​രു​ന്ന​തി​നെ തുട​ർ​ന്ന് മേ​രി ഫ്രാ​ൻ​സി​സ് പു​ന്ന​പ്ര സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.​ സിസിടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button