രാജ്യത്ത് ഗോതമ്പ് സംഭരണത്തിൽ ഗണ്യമായ കുറവ്. നടപ്പു വിളവെടുപ്പ് സീസണിൽ ഗോതമ്പിന്റെ സംഭരണം 57 ശതമാനമാണ് കുറഞ്ഞത്. കേന്ദ്രം ലക്ഷ്യമിട്ടതിനേക്കാൾ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം 187.93 ലക്ഷം ടൺ ഗോതമ്പാണ് സംഭരിച്ചിട്ടുള്ളത്. മുൻ സാമ്പത്തിക വർഷം ഇത് 433.44 ലക്ഷം ടണ്ണായിരുന്നു. ഇതോടെ, നടപ്പു സാമ്പത്തിക വർഷത്തിലെ ഗോതമ്പ് സംഭരണം 56.6 ശതമാനമാണ് ഇടിഞ്ഞത്.
ഇത്തവണ സംഭരണത്തിന്റെ തോത് കുറഞ്ഞതിനാൽ വിതരണ ചിലവിൽ വൻ ലാഭമുണ്ടാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. വിതരണം ചിലവിലെ മാത്രം നേട്ടം 16,756.85 കൂടെ രൂപയാണ്. കൂടാതെ, ഇതിനകം സംഭരിച്ച ഗോതമ്പിന്റെ വകയിൽ ഭക്ഷ്യ മന്ത്രാലയത്തിന് 55,976.83 കോടി രൂപ ചിലവുണ്ട്. അതിനാൽ, ഇത്തവണ കേന്ദ്രത്തിന്റെ ലാഭം 76,000 കോടിയാണ്.
നടപ്പു സാമ്പത്തിക വർഷത്തിൽ 1,03,193.37 കോടി രൂപ സംഭരണ ചിലവും 29,054.96 കോടി രൂപ വിതരണ ചിലവുമാണ് കേന്ദ്രം പ്രതീക്ഷിച്ചത്.
Post Your Comments