Latest NewsKeralaNews

സംസ്ഥാന സ്‌കൂള്‍ കലോത്സവവും സംസ്ഥാന സ്‌കൂള്‍ കായിക മേളയും നടത്തുന്ന ജില്ലകളെ നിശ്ചയിച്ചു

കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ സംസ്ഥാനത്ത് മിക്സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂ: മന്ത്രി വി.ശിവന്‍ കുട്ടി

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടത്താന്‍ തീരുമാനമായി. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നടത്താനാണ് തീരുമാനമായത്. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. എന്നാല്‍ ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

Read Also: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വുകൃ​ഷി നടത്തിയ ആൾ അറസ്റ്റിൽ

അധ്യാപക സംഘടനകളുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടിയാലോചനകള്‍ക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്‌സഡ് സ്‌കൂളുകള്‍ നടപ്പിലാക്കൂ എന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും.

 

സ്‌കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത മിക്‌സ്ഡ് സ്‌കൂളുകള്‍, ജന്‍ഡര്‍ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പാക്കാന്‍ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button