Latest NewsNewsIndia

പുണ്യനദിയായ ഗംഗയ്ക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

നദിതീരത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഡെറാഡൂണ്‍ : ഗംഗാ നദിക്ക് സമീപം കശാപ്പ് ശാലകള്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. നദിതീരത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പ്പന ശാലകള്‍ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Read Also: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് തിരികെ ജീവിതത്തിലേയ്ക്ക്

ഹിന്ദുക്കള്‍ പവിത്രമായി കണക്കാക്കുന്ന ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു. ഗംഗാ നദിയുടെ തീരത്ത് നിന്ന് 105 മീറ്റര്‍ അകലെയുള്ള തന്റെ ഇറച്ചിക്കട മാറ്റാന്‍ ഉത്തരവിട്ടുകൊണ്ട് ഉത്തരകാശി ജില്ലാ പഞ്ചായത്ത് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേഷി എന്നയാളാണ് കോടതിയെ സമീപിച്ചത്.

ഉത്തരകാശി ജില്ലയില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും മാംസക്കട നടത്തുന്നവര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ലൈസന്‍സ് നേടണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ മിശ്ര നിരീക്ഷിച്ചു. ഉത്തരാഖണ്ഡിന്റെ പ്രത്യേക പദവിയും ഉത്തരകാശി ജില്ലയില്‍ നിന്ന് ഉത്ഭവിക്കുന്ന ഗംഗ നദിയുടെ പവിത്രതയും കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നത് എന്ന് കോടതി പറഞ്ഞു.

2016 ഫെബ്രുവരി 27നാണ് ഗംഗാതീരത്ത് നിന്ന് 105 മീറ്റര്‍ അകലെയുള്ള ഖുറേഷിയുടെ മാംസക്കട 7 ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്. ഇത്തരം നിയമങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഖുറേഷിയുടെ ഹര്‍ജി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button