Latest NewsNewsIndia

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജലസവാരി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു

ലക്നൗ : ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുളളതും ആഡംബരവുമായ നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്ന് ആരംഭിക്കുന്ന കപ്പല്‍ പര്യടനം ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കായിരിക്കും യാത്ര. ജനുവരി 13-ന് ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന യാത്ര ഏകദേശം 4,000 കീലോമീറ്ററുകള്‍ 50 ദിവസം കൊണ്ട് താണ്ടും. കപ്പല്‍ പര്യടനത്തിന്റെ യാത്രാമദ്ധ്യയില്‍ വിവിധ പൈതൃക സ്ഥലങ്ങളിലും നാഷണല്‍ പാര്‍ക്കുകളിലും മറ്റു സങ്കേതങ്ങളിലും നിര്‍ത്തും.

Read Also: ‘എനിക്ക് വസ്ത്രങ്ങളോട് അലർജിയാണ്, അതുകൊണ്ടാണ് ഞാൻ നഗ്നയാകുന്നത്’: തെളിവ് സഹിതം കാണിച്ച് ഉർഫി

കപ്പല്‍ പര്യടനം ആരംഭിക്കുന്നത് വാരാണസയില്‍ നിന്നാണ്. കപ്പല്‍ കൊല്‍ക്കത്തയില്‍ എത്തുന്നതിന് മുന്‍പ് ഗാസിപൂര്‍, ബക്സര്‍, പട്ന എന്നിവിടങ്ങളിലൂടെയാവും കടന്നു പോവുക. ശേഷം രണ്ടാഴ്ചയോളം ബംഗ്ലാദേശിലെ വിവിധ നദികളില്‍ തങ്ങുകയും അവിടെ നിന്ന് ഗുവാഹത്തിയിലൂടെ അസമിലെ ദിബ്രുഗഡിയിലെത്തും. ഗംഗ, ബ്രഹ്മപുത്ര എന്നീ നദീ തീരങ്ങളിലൂടെയും ഗംഗ വിലാസ് ക്രൂയിസ് കപ്പല്‍ പര്യടനം നടത്തും.

രവിദാസ്ഘട്ടിന് എതിര്‍വശമുളള ജെട്ടി ബോര്‍ഡിംഗ് പോയിന്റില്‍ വെച്ചാണ് ജനുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുന്നത്. 50-ല്‍ അധികം സ്ഥലങ്ങളിലായി നിര്‍ത്തിയാണ് ക്രൂയിസ് കപ്പല്‍ പര്യടനം നടത്തുക.

നിരവധി സൗകര്യങ്ങളാണ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം, സാംസ്‌കാരിക പരിപാടികള്‍, ജിം, സ്പാ, തുടങ്ങി അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍ അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവല്‍ ട്വിറ്ററിലൂടെ ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചു. വാരാണസി ജില്ല അഡ്മിനിസ്ട്രേഷന്‍ ഫ്ളാഗ് ഓഫ് ചടങ്ങുകള്‍ക്കുളള പ്രാരംഭ ഒരുക്കങ്ങള്‍ തുടങ്ങി. സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്ക്ക് വാരാണസി ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ്മ, ജില്ല മജിസ്ട്രേറ്റ് എസ് രാജലിംഗം എന്നിവര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button