
പത്തനംതിട്ട: കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള്ള സ്വദേശി അദ്വൈത് (22) ആണ് മരിച്ചത്.
അഗ്നിശമനസേനയുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്വൈതും സുഹുത്തും കൂടിയാണ് തോട്ടിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട സുഹൃത്ത് കരയ്ക്ക് കേറിയെങ്കിലും അദ്വൈത് ഒഴുകി പോകുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട അദ്വൈതിനെ കണ്ടെത്തി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments