മംഗളൂരു: മംഗളൂരു ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിലവിൽ അറസ്റ്റിലായ പ്രതിയില്‍ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിന്റെ കൊലപാതകത്തിൽ എൻ.ഐ.എ പ്രാഥമിക അന്വേഷണം തുടങ്ങി.
സുറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊലപാതകത്തിന്റെ കാരണം ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മറ്റ് പ്രതികളെ കൂടി പിടികൂടാനായാൽ മാത്രമെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാവു.
Post Your Comments