ThiruvananthapuramNattuvarthaLatest NewsKeralaNews

ഭാ​ര്യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു

അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (83) ആണ് മരിച്ചത്

കി​ളി​മാ​നൂ​ർ: ഭാ​ര്യ​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഭ​ർ​ത്താ​വും മ​രി​ച്ചു. അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (83) ആണ് മരിച്ചത്.

വ​ഞ്ചി​യൂ​ർ, ക​ട​വി​ള, നി​ർ​മ്മാ​ല്യ​ത്തി​ൽ ശാ​ന്ത​കു​മാ​രി (63)യെ ​ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : മോട്ടോ ജി 32: ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കും

ശാ​ന്ത​കു​മാ​രി​യു​ടെ മൃ​തദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേ​ഷം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ​യു​ടെ മ​ര​ണ​ത്തോ​ടെ ഏ​റെ നാ​ളു​ക​ളാ​യി അസുഖമായി കിടന്നിരുന്ന ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ളയ്ക്ക് ശ​നിയാഴ്ച രാ​ത്രി​യോ​ടെ അ​സു​ഖം കൂ​ടു​ക​യും ഞാ​യറാഴ്ച രാ​വി​ലെ മ​രിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. മ​ക​ൾ: ബി​ന്ദു​ക​ല. മ​രു​മ​ക​ൻ: രാ​ജേ​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button