ഇന്ത്യൻ വിപണിയിൽ ഉടൻ ചുവടുറപ്പിക്കാൻ ഒരുങ്ങി മോട്ടോറോളയുടെ പുതിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റായ മോട്ടോ ജി 32. നൂതന സവിശേഷതകളാണ് ഈ സ്മാർട്ട് ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മോട്ടോ ജി 32 മികച്ച ഓപ്ഷനാണ്.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട- കോർ സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് മോട്ടോ ജി 32 പുറത്തിറക്കിയത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സിൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ബസിൽ യാത്ര ചെയ്ത യുവതിയെ ശല്യം ചെയ്തു : പ്രതി അറസ്റ്റിൽ
റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്യൻ വിപണികളിൽ മാത്രമാണ് മോട്ടോ ജി 32 അവതരിപ്പിച്ചിട്ടുള്ളത്. ലാറ്റിൻ അമേരിക്കൻ വിപണികളിലും ഇന്ത്യൻ വിപണികളിലും ഉടൻ തന്നെ ഈ സ്മാർട്ട്ഫോൺ എത്തും.
Post Your Comments