കോഴിക്കോട്: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് കൂടുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച രണ്ട് യാത്രക്കാരില്‍ നിന്നായി 1.35 കിലോ സ്വര്‍ണം പിടികൂടി.
Read Also: കോമൺവെൽത്ത് ഗെയിംസ്: സൈക്ലിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടൻ താരത്തിന് ഗുരുതരമായ പരിക്ക്, വിഡിയോ
ദുബായില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദ്, വടകര സ്വദേശി നാസര്‍ എന്നിവരാണ് എതാണ്ട് 75 ലക്ഷം രൂപ വില സ്വര്‍ണ കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
അബ്ദുല്‍ മജീദിന്റെ ലഗേജില്‍ എക്‌സോസ്റ്റ് ഫാനിന്റെ ആര്‍മേച്ചറിനകത്തായി ഒളിപ്പിച്ച നിലയിലാണ് 578.69 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഭാരത്തിലുള്ള വ്യത്യാസത്തെ തുടര്‍ന്ന് സംശയം തോന്നി കട്ടിങ് മെഷീന്റെ സഹായത്തോടെ പൊളിച്ചാണ് സ്വര്‍ണം കണ്ടെടുത്തത്.
നാസറില്‍ നിന്നു കണ്ടെടുത്ത 848.6 ഗ്രാം സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 776.6 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
Post Your Comments