ആറ്റിങ്ങൽ: വർക്കലയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 7.30-നാണ് സംഭവം. അഹമ്മദാലിയും ഭാര്യ റെഫിനായും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്, കഴിഞ്ഞ രണ്ടരമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ വർക്കല ഇലകമൺ കരവാരത്തെ ഭാര്യ റെഫിനായുടെ വീട്ടിൽ ഭാര്യയെയും മകനെയും കാണാൻ എത്തിയതായിരുന്നു അഹമ്മദാലി. കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി ഇയാൾ എത്തുന്നത് കണ്ട് തങ്ങളെ അക്രമിക്കുമോ എന്ന് ഭയന്ന റെഫിനായുടെ പിതാവ് റഫീക്ക് വാതിൽ അടയ്ക്കുകയായിരുന്നു.
Read Also : കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന മാരക വൈറസ്: യൂറോപ്പില്‍ കണ്ടെത്തിയ വൈറസിന്റെ ലക്ഷണങ്ങൾ
തുടർന്ന്, വീടിന്റെ പിന്നിലെ വാതിലും പൂട്ടി എത്തുമ്പോൾ ജനലിലൂടെ തീ പിടിച്ച നിലയിൽ അഹമ്മദാലിയെ കണ്ടു എന്നാണ് റഫീക്ക് പൊലീസിന് നൽകിയ മൊഴി. ബഹളം കേട്ട് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 90 ശതമാനത്തോളം ശരീരത്തിൽ പൊള്ളൽ ഏറ്റിരുന്ന അഹമ്മദാലിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments