ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ (സിസിഎച്ച്എഫ്) സ്ഥിരീകരിച്ചതിനെത്തുടർന്ന് യൂറോപ്പിൽ ശക്തമായ ആരോഗ്യ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണിൽ നിന്ന് രക്തം വരുന്നത് ഉൾപ്പെടെയുള്ള മാരകമായ ലക്ഷണങ്ങളാണ് ഈ പനി പ്രകടമാക്കുക. ക്രിമിയന്‍-കോംഗോ ഹെമറേജിക് ഫീവര്‍ എന്നറിയപ്പെടുന്ന ഈ വൈറല്‍ പനി ബാധിച്ച മധ്യവയസ്കന്‍ സ്പെയ്നിലെ കാസ്റ്റൈയ്ല്‍ ആന്‍ഡ് ലിയോണ്‍ പ്രദേശത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിമാനത്തിൽ മറ്റൊരിടത്തേക്ക് മാറ്റിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രക്തസ്രാവമുണ്ടാക്കുന്ന ഈ വൈറല്‍ പനി ബാധിച്ചവരില്‍ 10 മുതല്‍ 40 ശതമാനം വരെ പേര്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒരു തരം ചെള്ളുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന നൈറോവൈറസ് ആണ് ക്രമിയന്‍-കോംഗോ ഹെമറേജിക് ഫീവറിന് കാരണാകുന്നത്. കന്നുകാലികൾ, ആട്, ചെമ്മരിയാടുകൾ, മുയലുകൾ എന്നിങ്ങനെ വ്യത്യസ്ത മൃഗങ്ങളിൽ ഈ ചെള്ളുകൾ കാണപ്പെടുന്നു. കാർഷിക തൊഴിലാളികൾ, അറവുശാല തൊഴിലാളികൾ, മൃഗഡോക്ടർമാർ എന്നിവരെ മൃഗങ്ങളുടെ ദേഹത്തുള്ള ഈ ചെള്ളുകൾ കടിക്കാനും വൈറസ് പരത്താനും സാധ്യത കൂടുതലാണ്.
Also Read:പൊലീസ് എത്തുമ്പോൾ ഷാഹിനയും കൂട്ടരും മയക്ക് മരുന്ന് ലഹരിയിൽ: പത്തനംതിട്ടയിൽ പിടിമുറുക്കി ലഹരി മാഫിയ
ബാധിക്കപ്പെട്ട മൃഗങ്ങളുടെ ചോരയില്‍ നിന്നും വൈറസ് ഇവരിലേക്ക് പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രക്തം, മറ്റ് സ്രവങ്ങള്‍ എന്നിവ വഴി നൈറോവൈറസ് പകരും. വളരെ പെട്ടന്ന് തന്നെ ഈ പനി ലക്ഷണങ്ങൾ പ്രകടമാക്കി തുടങ്ങും. പനി, പേശിവേദന, തലകറക്കം, കഴുത്തുവേദന, നടുവേദന, തലവേദന, കണ്ണുവേദന, ഫോട്ടോഫോബിയ (വെളിച്ചത്തോടുള്ള സംവേദനക്ഷമത) എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ചിലത്. ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, തൊണ്ടവേദന എന്നിവയും ഉണ്ടാകാം, തുടർന്ന് മൂഡ് ചാഞ്ചാട്ടവും ആശയക്കുഴപ്പവും ഉണ്ടാകാം. രണ്ടോ നാലോ ദിവസങ്ങൾക്ക് ശേഷം, അസ്വസ്ഥമായ മാനസിക ലക്ഷണങ്ങൾക്ക് പകരം ഉറക്കം, വിഷാദം, കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെടാം.
രക്തസ്രാവത്തിനും കാരണമാകും. ചർമ്മത്തിലും വായയിലും തൊണ്ടയിലും രക്തസ്രാവം മൂലമുണ്ടാകുന്ന ചുണങ്ങ് പ്രത്യക്ഷപ്പെടും. മൂക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവം വരെ ആളുകൾക്ക് അനുഭവപ്പെടാം. കണ്ണിൽ ചുവപ്പ്, കണ്ണിൽ നിന്ന് രക്തസ്രാവം എന്നിവയും രോഗലക്ഷണങ്ങളാണ്. ഗുരുതരമായ രോഗബാധിതരായ രോഗികൾക്ക് അണുബാധയുടെ അഞ്ചാം ദിവസത്തിനുശേഷം പെട്ടെന്ന് വൃക്ക തകരാറോ കരൾ തകരാറോ അനുഭവപ്പെടാം.
Post Your Comments