കൊട്ടാരക്കര: കാണാതായ യുവാവിനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലം ശോഭ ഭവനത്തിൽ ഓട്ടോ ഡ്രൈവറായ ലാലുവിന്റെ മകൻ വിഷ്ണുലാൽ(18) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് വിഷ്ണുലാലിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു.
ലാലുവും ഭാര്യയും പിണങ്ങി രണ്ടു വീടുകളിലായി കഴിയുകയായിരുന്നു. ലാലുവിനൊപ്പമായിരുന്നു വിഷ്ണുലാൽ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം തുടരുന്നതിനിടയിലാണ് മൃതദേഹം ആഴമുള്ള പാറക്കുളത്തിൽ കണ്ടെത്തിയത്. കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments