Latest NewsNewsInternationalOmanGulf

ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്‌പോയിന്റുകൾ പൂർണ്ണ സജ്ജം: ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി

മസ്‌കത്ത്: ദോഫാറിലേക്കുള്ള പാതകളിലെ താത്കാലിക ചെക്ക്പോയിന്റുകൾ പൂർണ്ണ സജ്ജം. ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖരീഫ് (മൺസൂൺ) സീസണിൽ ദോഫാറിലേക്കുള്ള സന്ദർശകരുടെ തിരക്ക് പരിഗണിച്ചാണ് നടപടി. റോഡ് യാത്രികരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഈ താത്കാലിക കേന്ദ്രങ്ങളിലെ അധികൃതർ പൂർണ്ണമായും തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുക, തുല്യ നീതി’: സ്ത്രീ കൂട്ടായ്മയുടെ ലക്ഷ്യമെന്തെന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കൽ

ദോഫാർ ഗവർണറേറ്റിലേക്കുള്ള പാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക ചെക്ക്‌പോയിന്റുകളും, എമർജൻസി സേവന കേന്ദ്രങ്ങളും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണ്. മേഖലയിൽ മഴമൂലം ഉണ്ടാകാനിടയുള്ള എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അധികൃതർ നൽകിയിട്ടുണ്ട്.

Read Also: കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ആരോഗ്യത്തില്‍ പാകിസ്ഥാന് ആശങ്ക: ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button