ThrissurKeralaLatest NewsNews

ചാവക്കാട്ട് വിദേശത്തു നിന്ന് എത്തിയ യുവാവിന്റെ മരണം: മങ്കിപോക്സ് മൂലമെന്ന് സംശയം

തൃശൂര്‍: ചാവക്കാട്ട് വിദേശത്തു നിന്ന് എത്തിയ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ യുവാവാണ് ശനിയാഴ്ച രാവിലെ മരിച്ചത്. മൂന്നു ദിവസം മുൻപ് യു.എ.ഇയിൽ നിന്നെത്തിയ യുവാവിനെ ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ഞായറാഴ്ച ലഭിക്കും.

യുവാവിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ദേഹത്ത് ചുവന്ന കുരുക്കൾ ഉണ്ടായിരുന്നില്ല. തലച്ചോറിനെ ഈ രോഗം ബാധിക്കുമ്പോൾ ഉണ്ടാകുന്ന അപസ്മാരം, കഴലവീക്കം, തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. യു.എ.ഇയിൽ നിന്നു വരുമ്പോൾ നടത്തിയ പരിശോധനയിൽ മങ്കിപോക്സാണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നതായും സൂചനയുണ്ട്. യുവാവിന്റെ മൃതദേഹം കോവിഡ് സമാനമായ നിയന്ത്രണങ്ങളോടെ സംസ്കരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button