KeralaLatest NewsNews

മങ്കി പോക്സ്: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക്‌ രോഗ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും പ്രത്യേക ടീം തയാറാക്കിയിട്ടുണ്ട്.

 

ഹഫീസിന്‍റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദ്ദേശം.

 

അതേസമയം, മങ്കി പോക്സ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചു വച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്‍റെ ഉന്നതതല അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27 നാണ് ചികിത്സ തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button