Latest NewsNewsInternationalBahrainGulf

മങ്കിപോക്‌സ്: ബഹ്‌റൈനിൽ ആദ്യ കേസ് സ്ഥിരീകരിച്ചു

മനാമ: ബഹ്‌റൈനിൽ ആദ്യ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

Read Also: തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം: ചർച്ചയായി മനേകാ ഗാന്ധിയുടെ മുന്‍ പ്രസ്താവന

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. രോഗിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

നിലവിൽ പ്രാദേശികമായി രോഗത്തിന്റെ തീവ്രത പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ.

Read Also: ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി ഗൗതം അദാനി, ഫോർബ്സിന്റെ തൽസമയ ഡാറ്റ പുറത്തുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button