
പാലക്കാട് : ഇരുപതു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയം താഴത്തങ്ങാടി സ്വദേശി നബീൽ മുഹമ്മദ് (25) ആണ് അറസ്റ്റിലായത്.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിശാഖപട്ടണത്തു നിന്നു ട്രെയിനിൽ പാലക്കാടെത്തി കോട്ടയത്തേക്ക് ബസിൽ പോകുന്നതിനായി വരുമ്പോളാണ് നബീൽ പിടിയിലായത്.
Read Also : തുടർച്ചയായ കൂടുമാറ്റത്തിനിടയിലും അട്ടപ്പാടി മധു കൊലക്കേസിലെ രണ്ട് സാക്ഷികളെ ഇന്ന് വിസ്തരിക്കും
എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ച് ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിക്കപ്പെട്ടയാളെന്ന് പൊലീസ് പറഞ്ഞു. പൊതുവിപണിയിൽ പത്തുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments