
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും രണ്ട് സാക്ഷികളെ വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരി എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക.
കാളിമൂപ്പൻ വനം വാച്ചറാണ്. നേരത്തെ കൂറുമാറിയ വനംവാച്ചർമാരെ പിരിച്ചു വിട്ടതിനാൽ, ഇരുവരും എന്ത് മൊഴി നൽകും എന്നത് നിര്‍ണ്ണായകമാണ്.
കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.
അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ പറഞ്ഞിരുന്നു. മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments