കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണശ്രമം. എസ്എച്ച് മൗണ്ടിലെ വീട്ടിൽ ഇന്നലെ പുലർച്ചെ നാലിനാണു മോഷണശ്രമമുണ്ടായത്.
സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ വീടിന്റെ ജനാലകളുടെ ചില്ലുപാളികളും ഗ്രില്ലും തകർത്ത് അകത്തു കടക്കാനായിരുന്നു മോഷ്ടാവിന്റെ ശ്രമം. എന്നാൽ, ജനലിന്റെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് എംപിയുടെ ഭാര്യ ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടൻ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാട്ടർ ടാങ്കിൽ കയറി വീടിനു മുകളിൽ എത്താൻ ശ്രമിച്ചതായും പോർച്ചിൽ കിടന്നിരുന്ന കാർ തുറക്കാനുള്ള ശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
Read Also : കഞ്ചാവ് വില്പന : മൂന്നംഗ സംഘം അറസ്റ്റിൽ
കാറിന്റെ ഡോർ ലോക്ക് ചെയ്യാതിരുന്നതിനാൽ, കാർ ഡാഷിലെ പേപ്പറുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കാറിൽ നിന്ന് വീടിന്റെ താക്കോൽ എടുത്ത് വീട് തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്.
ഗാന്ധിനഗർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ, ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments