Latest NewsKeralaNews

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്‌നേഹയും സുജിത്തും വലയിലായി

 

കൊല്ലം: ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്‌നേഹ എന്നിവരാണ് പിടിയിലായത്. ചടയമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്.

Read Also: അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍ : കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റിങ് ചെയ്യും

ചടയമംഗലത്തെ ലക്ഷ്മി ജ്വല്ലേഴ്‌സിലാണ് കവര്‍ച്ചശ്രമം നടന്നത്. ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ തളിച്ച് ബോധം കെടുത്താന്‍ ശ്രമിച്ചതിന് ശേഷമായിരുന്നു മോഷണ ശ്രമം. സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയ ദമ്പതികള്‍ എന്ന വ്യാജേനയായിരുന്നു കവര്‍ച്ച ശ്രമം നടത്തിയത്.

കവര്‍ച്ചാ ശ്രമം നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഒരു സംഘം സ്ഥലത്തെത്തിയിരുന്നു. ഇത് മനസിലാക്കിയ പ്രതികള്‍ സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഞൊടിയിടയില്‍ പ്രതികളിലേക്കത്താന്‍ പൊലീസിനെ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button