ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്‍റെ മനസ്സില്‍ അത് ഒരു അവാര്‍ഡ് അര്‍ഹിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. എല്ലാത്തിന്‍റെയും സയന്‍സ് നോക്കാന്‍ അറിയില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.

താന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് പാട്ട് പാടുന്നതെന്നും ലൈവില്‍ സുന്ദരിപെണ്ണേ പാടാന്‍ പറഞ്ഞാല്‍ പെട്ടുപോകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹാനു രാഘവപുഡി സംവിധാനം ചെയ്ത ‘സീതാരാമം’ ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് കേന്ദ്രസർക്കാർ

റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ രശ്മിക മന്ദാനയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button