
തിരുവനന്തപുരം: ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ നേടിയ ‘ദ കശ്മീര്‍ ഫല്‍സ്’ എന്ന രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ, ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കശ്മീര്‍ ഫയല്‍സിന് അവാര്‍ഡ് ലഭിച്ചതില്‍ പ്രതിഫലിക്കുന്നത് ആര്‍എസ്എസിന്റെ വീക്ഷണമാണെന്ന് എംഎ ബേബി പറയുന്നു.
‘കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത സിനിമയ്ക്കുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് നല്‍കുന്നത് സിനിമാ പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ ഉള്ള രാഷ്ട്രീയ ഇടപെടല്‍ മാത്രമല്ല, ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള ആര്‍എസ്എസ് വീക്ഷണവും പ്രതിഫലിപ്പിക്കുന്നു. ദേശീയോദ്ഗ്രഥനത്തിന് സംഭാവന ചെയ്ത ചിത്രത്തിനുള്ള അടുത്ത പുരസ്‌കാരം ‘കേരളാ സ്റ്റോറി’ക്ക് ആയാലും അത്ഭുതപ്പെടേണ്ടതില്ല.’ എംഎ ബേബി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
Post Your Comments