Latest NewsNewsIndia

മങ്കിപോക്സ് വാക്സിൻ വികസിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് കേന്ദ്രസർക്കാർ

ഡൽഹി: മങ്കിപോക്സ് വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് തുടർച്ചയായി മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നടപടി.

മങ്കിപോക്സിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിലും ഈ അണുബാധയുടെ രോഗനിർണയത്തിനുള്ള ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കുന്നതിലും സംയുക്ത സഹകരണത്തിനായി പരിചയസമ്പന്നരായ വാക്സിൻ നിർമ്മാതാക്കൾ, ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് കിറ്റ് നിർമ്മാതാക്കൾ എന്നിവരിൽ നിന്ന് കേന്ദ്രം ടെൻഡർ ക്ഷണിച്ചു.

മങ്കിപോക്സിനെതിരെ 2019, 2022 വർഷങ്ങളിൽ വാക്സിനും (എം.വി.എ-ബി.എൻ) പ്രത്യേക ചികിത്സയും അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ പ്രതിരോധ നടപടികൾ ഇതുവരെ വ്യാപകമായി ലഭ്യമായിട്ടില്ലെന്ന് ഐ.സി.എം.ആർ പറഞ്ഞു.

സൗന്ദര്യം നിലനിർത്താൻ കറ്റാർവാഴ, ഔഷധ ഗുണങ്ങൾ അറിയാം

‘2019ൽ മങ്കിപോക്സ് തടയുന്നതിനായി പരിഷ്‌ക്കരിച്ച അറ്റൻവേറ്റഡ് വാക്‌സിനിയ വൈറസിനെ (അങ്കാറ സ്‌ട്രെയിൻ) അടിസ്ഥാനമാക്കിയുള്ള പുതിയ വാക്‌സിൻ അംഗീകരിച്ചു. ഇത് രണ്ട് ഡോസ് വാക്‌സിനാണ്, ഇതിന്റെ ലഭ്യത പരിമിതമാണ്. മങ്കിപോക്സ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി വാക്സിനേഷന്റെ സാധ്യത വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്,’ ഐ.സി.എം.ആർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button