KeralaLatest NewsNews

കേന്ദ്രമന്ത്രിയുമായി ചില മാധ്യമസ്ഥാപന മേധാവികളുടെ കൂടിക്കാഴ്ച കൃത്യമായ രാഷ്ട്രീയ ലക്ഷ്യം: എളമരം കരീം

ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കും.

തിരുവനന്തപുരം: കോഴിക്കോട് ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കേന്ദ്ര വാര്‍ത്തപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് എളമരം കരീം എം.പി. കേന്ദ്രമന്ത്രിയുമായി ചില മാധ്യമസ്ഥാപന മേധാവികളുടെ കൂടിക്കാഴ്ച കൃത്യമായ രാഷ്ട്രീയ ലക്ഷ്യമെന്ന് എളമരം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അവബോധം നല്‍കാനാണ് യോഗം വിളിച്ചതെന്നാണ് രാജ്യസഭയില്‍ അനുരാഗ് താക്കൂര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കേന്ദ്ര വാര്‍ത്തപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂര്‍ ജൂലൈ നാലിന് കോഴിക്കോട് ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഈ യോഗം മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനായിരുന്നുവെന്നാണ് യോഗത്തില്‍ പങ്കെടുത്ത മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

എന്നാല്‍, യോഗത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭയില്‍ പരസ്പര വിരുദ്ധമായതും അവ്യക്തവുമായ മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അവബോധം നല്‍കാനാണ് യോഗം വിളിച്ചതെന്നാണ് രാജ്യസഭയില്‍ അനുരാഗ് താക്കൂര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. ഇത് പുറത്തുവന്ന വാര്‍ത്തകള്‍ക്ക് കടക വിരുദ്ധമാണ്. കൂടാതെ എന്ത് മാനദണ്ഡമാണ് ഈ മാധ്യമങ്ങളെ ക്ഷണിക്കുന്നതിന് സ്വീകരിച്ചത്? ചില മാധ്യമങ്ങളെ എന്തുകൊണ്ട് യോഗത്തിന് വിളിച്ചില്ല?

Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ

തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല. ഈ ഒളിച്ചുകളിയിലൂടെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് യോഗം ചേര്‍ന്നതെന്ന് വ്യക്തമാവുകയാണ്. സംശയത്തിന്റെ നിഴലിലായ സര്‍ക്കാരിന് യോഗത്തിന്റെ പൂര്‍ണമായ ഉള്ളടക്കം എന്തായിരുന്നുവെന്നത് വെളിപ്പെടുത്താന്‍ ബാധ്യതയുണ്ട്. യോഗ പങ്കാളിത്തത്തിന്റെ യോഗ്യതയും അയോഗ്യതയും എന്തായിരുന്നുവെന്നതിലുള്‍പ്പെടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിതരാതെ ഒളിച്ചുകളിച്ച മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button